മത്സരിക്കാമോയെന്ന് സി.പി.എം ചോദിച്ചു; സന്നദ്ധത അറിയിച്ചു -രഞ്ജിത്ത്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന കാര്യം സി.പി.എം ചോദിച്ചതായി സംവിധായകൻ രഞ്ജിത്ത്. സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

നിരന്തരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളല്ല താൻ. അങ്ങനെയുള്ളവർക്കും ഒരു ഭരണസംവിധാനത്തിന്‍റെ ഭാഗമായി മാറാം. കോഴിക്കോട് നോർത്തിൽ 15 വർഷമായി പ്രദീപ് കുമാർ വലിയ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു.

മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാർ ഉൾപ്പെടെ നാല് സിറ്റിങ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു. തുടർന്നാണ് പ്രദീപ് കുമാറിന് പകരക്കാരനെ നോക്കുന്നത്.

ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ അഭിപ്രായ ഭിന്നതകൾ കുറവാണ്. പലപ്പോഴായി സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ച രഞ്ജിത്ത് ഇടതു വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. 

Tags:    
News Summary - cpm seeks renjiths willingness to contest from kozhikode north

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.