മതനിഷേധത്തിലൂടെ മുസ്‍ലിം യുവതയെ വഴിപിഴപ്പിക്കാൻ സി.പി.എം ശ്രമിക്കുന്നു -നാസർ ഫൈസി കൂടത്തായി

പരപ്പനങ്ങാടി: ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച് മുസ്‍ലിം യുവതയെ വഴിപിഴപ്പിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. യൂത്ത് ലീഗ് ജില്ല കമ്മിറ്റി വഴിക്കടവിൽ നിന്ന് പൊന്നാനിയിലേക്ക് നടത്തുന്ന യൂത്ത് മാർച്ചിന്റെ തിരൂരങ്ങാടി മണ്ഡലംതല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയൊക്കെ ഉപയോഗിച്ച് മുസ്‍ലിം സമുദായത്തിന്റെ ഐക്യം തകർക്കാൻ നോക്കിയാലും, ഐക്യനിരയിൽ നിന്ന് ആരെ അടർത്താൻ ശ്രമിച്ചാലും സമുദായ ഐക്യം ലക്ഷ്യമിട്ട് യൂത്ത് ലീഗ് രാഷ്ട്രീയ യാത്ര തുടരണം. പാണക്കാട് തങ്ങന്മാരും സമസ്തയും സമുദായത്തിന് ഒന്നിച്ച് നേതൃത്വം നൽകാനും ആ ബന്ധം അരക്കിട്ടുറപ്പിക്കാനും യൂത്ത് ലീഗ് മുന്നോട്ടുവരണം.

ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും മുസ്‍ലിം യുവതയെ നയിച്ച് വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുകയാണ്. മുസ്‍ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കണം. സമസ്ത കേരള ജംഇയ്യതുൽ ഉലമയും കേരള നദ്‍വത്തുൽ മുജാഹിദീനും വിശ്വാസപരമായ പ്രതിരോധം തീർക്കും.

മുസ്‍ലിം ലീഗും യൂത്ത് ലീഗും രാഷ്ട്രീയപ്രതിരോധവും തീർക്കും. ആദർശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകും. മുസ്‍ലിം പെൺകുട്ടികളെ വശീകരിച്ച് സി.പി.എം പാർട്ടി ഓഫിസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ സമുദായത്തിന് കരുത്തുണ്ടെന്നും നാസർ ഫൈസി പറഞ്ഞു.

Tags:    
News Summary - cpm tries to mislead the muslim youth through apostasy -Nasar Faizy Koodathai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.