വെള്ളറട: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാലിയോട് കോട്ടക്കലില്‍ സ്ഥാപിച്ച ദേശീയപതാക പിഴുതെറിഞ്ഞ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തംഗം ടി.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡരികിലെ പുറമ്പോക്കിൽ സ്ഥാപിച്ച പതാക പിഴുതെറിഞ്ഞ അഗസ്റ്റിന് ആണ് അറസ്റ്റിലായത്.
ദേശീയപതാകയെ അപമാനിച്ചതിനാണ് മാരായമുട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റോഡരികിലെ പുറമ്പോക്ക് കൈയേറിയാണ് അഗസ്റ്റിൻ കട സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടക്ക് സമീപത്തെ ഭൂമിയില്‍ നാട്ടുകാർ വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച സ്തംഭം ഇയാൾ പിഴുതുമാറ്റി സമീപത്തെ വീട്ടിലിട്ടിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോൾ സ്തംഭം സ്ഥലത്തെത്തിച്ച് മുങ്ങി. ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പതാകയുയര്‍ത്തിയ ശേഷവും ഇയാള്‍ സ്തംഭം പിഴുതെറിയുകയായിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തി ദേശീയപതാക പുനഃസ്ഥാപിച്ചപ്പോള്‍ വീണ്ടും പിഴുതെറിയാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.