തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ ഉദ്യോഗസ്ഥനെതിരെ പരാതി നല്കാന് നിർദേശിച്ച മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം. കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി ചീഫ് കമീഷണറേറ്റിലെ പ്രധാന ഉദ്യോഗസ്ഥനാണ് പ്രതികളുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയത്. ആരോപണവിധേയനായ ഈ ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ജൂണ്‍ 30ന് വന്ന പാർസല്‍ പിടികൂടിയപ്പോഴാണ് ഉദ്യോഗസ്ഥന് പ്രതികൾക്കനുകൂലമായി ഉപദേശങ്ങള്‍ നല്‍കിയത്. കള്ളക്കടത്തിന് ഇയാള്‍ക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ജൂലൈ അഞ്ചിനാണ് പാർസലില്‍ സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. കാര്‍ഗോ കോംപ്ലക്സ് അസി. കമീഷണര്‍ രാമമൂര്‍ത്തിയാണ് കള്ളക്കടത്ത് പിടികൂടിയത്. അദ്ദേഹത്തിനെതിരെ പരാതി നല്‍കാനാണ് ഈ ഉദ്യോഗസ്ഥൻ പ്രതികൾക്ക് നിർദേശം നല്‍കിയത്.
ജൂലൈ രണ്ടിന്, തെൻറ വീട്ടിലുള്ളപ്പോഴാണ് സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥന് വിളിച്ചതെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ബാഗേജ് ജൂലൈ അഞ്ചിനാണു കസ്റ്റംസ് തുറന്നുനോക്കുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനാണ് നയതന്ത്ര ബാഗേജ് തടഞ്ഞുെവച്ചതെന്നാണ് ജൂലൈ രണ്ടിന് സരിത്തിനെ വിളിച്ച ഉദ്യോഗസ്ഥന് പറഞ്ഞത്. അദ്ദേഹം വീണ്ടും സരിത്തിനെ വിളിച്ചാണ് വകുപ്പിലെ മേലധികാരിക്കു പരാതി നല്‍കണമെന്നു പറഞ്ഞതും അതിനായി ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്കിയതും.
സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലും ഇക്കാര്യമുണ്ട്. അതേസമയം, ഈ ഉദ്യോഗസ്ഥെൻറ ഇടപെടലിനെപറ്റി സരിത്തിെൻറ മൊഴിയില്‍ പരാമര്‍ശങ്ങളില്ലെന്നാണ് വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അവസരം ലഭിച്ചിട്ടുമില്ല.
നയതന്ത്ര പാർസല്‍ വഴിയുള്ള സ്വര്‍ണക്കടത്തെന്ന ആശയത്തിനു പിറകില്‍ ആരാണെന്ന സംശയത്തിെൻറ ഭാഗമായാണ് അന്വേഷണ സംഘം പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിച്ചത്.
സരിത്തും കസ്റ്റംസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധമുണ്ടായതെങ്ങയെന്ന് സ്വപ്നയുടെ മൊഴിയിലില്ല. പാർസല്‍ തടഞ്ഞുെവച്ച കാര്യം ആരോപണവിധേയനായ ഉദ്യോഗസ്ഥൻ അറിഞ്ഞതെങ്ങനെയെന്നും വ്യക്തമല്ല. സ്വർണക്കടത്ത് സംഘത്തിന് കസ്റ്റംസിൽനിന്നുതന്നെ സഹായം ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.