കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ഖാലിദ് മുഹമ്മദ് അലി ശുക്രിയെ പ്രതിചേർക്കാൻ അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചു. ഈജിപ്ത് പൗരനായ ഇദ്ദേഹം മാത്രം 1.90 ലക്ഷം ഡോളർ കടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ (സാമ്പത്തികം) കോടതിയിൽ ഹരജി നൽകിയത്.
ഖാലിദ് കോൺസുലേറ്റിൽ ജോലി ചെയ്യവെ സ്വപ്ന സുരേഷിനും സരിത്തിനുമൊപ്പം പണം കടത്തിയെന്നാണ് ആരോപണം. ഇരുവരെയും ഡോളർ കടത്ത് കേസിൽ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഖാലിദിനെ പ്രതിചേര്‍ക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാൻ കഴിയില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. എന്നാൽ, നയതന്ത്ര പരിരക്ഷയുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥനെ എങ്ങനെ പ്രതിചേർക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
ഇക്കാര്യം വിശദമായി പരിശോധിക്കാൻ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പ്രതിചേർത്താൽ ഉടൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച് ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെയും കസ്റ്റംസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇ.ഡിയുടെ കസ്റ്റഡി അവസാനിക്കുന്ന മുറക്ക് ശിവശങ്കറിനെ ചോദ്യം ചെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.