തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസർക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. നയന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര തവണ മതഗ്രന്ഥങ്ങള്‍ കേരളത്തിലേക്ക് എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറാണ് വിശദീകരണം തേടിയത്. നയതന്ത്ര ബാഗേജ് വഴി വരുന്നത് ക്ലിയറന്‍സിന് വേണ്ടി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണം. ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ, എത്ര തവണ വന്നു എന്നെല്ലാമുള്ള വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചത്. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് കസ്റ്റംസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങളെത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.