കോന്നിയിലെ മരംമുറി: വനംവകുപ്പ് വിശദീകരണം തേടി

കോന്നി: കോന്നി താലൂക്ക് ആശുപത്രി മുറ്റത്തെ മാവ് മുറിച്ചുമാറ്റിയ സംഭവത്തിൽ സാമൂഹിക വനവത്കരണ വിഭാഗം ഓഫിസർ അശോക് പത്തനംതിട്ട റേഞ്ച് ഓഫിസർ കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. പൊതുസ്ഥലങ്ങളിലോ മറ്റിടങ്ങളിലോ മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിലുള്ള മരങ്ങൾ മുറിക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് അനുമതിയുണ്ട്.

എന്നാൽ, നിർമാണ പ്രവർത്തന ഭാഗമായി മരമോ ചില്ലയൊ മുറിച്ചുമാറ്റണമെങ്കിൽ ജില്ല ട്രീ കമ്മിറ്റിയുടെ അടക്കം അനുമതി ആവശ്യമാണ്. നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ വിശ്രമകേന്ദ്രം ഒരുക്കുന്നതിന്‍റെ ഭാഗമായി മരത്തിന്‍റെ ചില്ലകൾ മുറിച്ചുമാറ്റേണ്ടത് ആവശ്യമായിരുന്നു.

ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, മരത്തിന്‍റെ ചില്ലകൾ മുറിച്ചുമാറ്റുന്നതിന് പകരം മരംമുഴുവനായി വെട്ടിമാറ്റുകയാണ് ചെയ്തത്.പൂവിട്ട് നിന്നിരുന്ന മാവാണ് വെട്ടിമാറ്റിയത്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Tags:    
News Summary - cutting trees in konni: Forest department seeks explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.