ഈരാറ്റുപേട്ട: പഠനവും ഓൺലൈനായി സ്വന്തം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരെ അറിയാത്ത സാഹചര്യമാണെങ്കിൽ പൂഞ്ഞാർ ഗവ. എൽ.പി സ്കൂളിലെ കുട്ടികളോട് ചോദിച്ചാൽ വീട്ടിലെ ചുവരിൽ തൊട്ട് സഹപാഠികളെ കാണിച്ചുതരും. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ക്ലാസിലെ കുട്ടികളെ പരസ്പരം തിരിച്ചറിയാൻ എല്ലാവരുടെയും ഫോട്ടോകൾ ഉൾപ്പെടുത്തി പ്രത്യേകം കലണ്ടർ തയാറാക്കി വീടുകളിൽ എത്തിച്ചിരിക്കുകയാണ്. 48 കുട്ടികളാണ് ഇത്തവണ ഈ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടിയത്.
മുഴുവൻ കുട്ടികളുടെയും ഫോട്ടോയും പേരും കലണ്ടറിലുണ്ട്. തെൻറ ക്ലാസിലെ കൂട്ടുകാർ ഒപ്പമുണ്ടെന്ന ചിന്ത കുട്ടികളിലുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ഒന്നാംതരത്തിലെ അധ്യാപികമാരായ ലക്ഷ്മി പ്രിയ, സജിദ എന്നിവരാണ് ആശയം മുന്നോട്ടുവെച്ചത്. സമ്മാനവുമായി അധ്യാപികമാർതന്നെയാണ് വീടുകളിലെത്തിയതെന്ന് പ്രധാനാധ്യാപിക സജിമോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.