തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ എസ്. പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് എ.ഡി.ജി. പി മനോജ് എബ്രാഹാം ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ചു.
പൊലീസ് സ്റ്റേഷ നുനേരെ ആക്രമണം നടത്തിയ പ്രതികൾക്കായി മേട്ടുക്കടയിലെ സി.പി.എം പാർട്ടി ഓഫിസിൽ കയറ ി പരിശോധന നടത്തിയതിൽ ഡി.സി.പിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ ജോണിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ സൂചന. ഞായറാഴ്ച രാത്രിയാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. എന്നാൽ, പരിശോധനചട്ടം പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര തെരേസ ജോൺ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴി എടുക്കുന്നതിനിടെ എത്തിയ ഫോൺ കോളിൽനിന്ന് പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്ന് വ്യക്തമായി. അതിെൻറ അടിസ് ഥാനത്തിലാണ് പരിശോധനെക്കത്തിയതെന്നും പരിശോധനക്ക് തൊട്ടുപിന്നാലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും എസ്.പി റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ പരിശോധന നടത്തുന്നതിന് മുമ്പ് സെർച് മെമ്മോ കൊടുക്കുന്നതിലും സെർച് വാറൻറ് കൊടുക്കുന്നതിലും ഡി.സി.പിക്ക് വീഴ്ചസംഭവിച്ചതായി എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം, ജോലിയുടെ ഭാഗമായി പാർട്ടി ഓഫിസിൽ പരിശോധന നടത്തിയ വനിത എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുന്നതിൽ ഐ.പി.എസ് അസോസിയേഷന് കടുത്ത എതിർപ്പുണ്ട്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലാതെയാണ് ഡി.സി.പിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര പാർട്ടി ഓഫിസിൽ കയറിയതെന്നും വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതെന്നാണ് സൂചന.
പാർട്ടി ഓഫിസിൽ പരിശോധന നടത്താനുള്ള ഡി.സി.പിയുടെ നീക്കം പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നേരത്തെ ചോർത്തിനൽകിയതായും സംശയിക്കുന്നുണ്ട്. ഭരണകക്ഷി പാർട്ടിയുടെ ഓഫിസിൽ െഡപ്യൂട്ടി കമീഷണറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ കയറിയപ്പോൾ സിറ്റി പൊലീസ് കമീഷണർ അറിയാത്തതെന്തെന്ന ചോദ്യം സി.പി.എമ്മിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.