തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരനായ ഹര്‍ഷാദ് മരിക്കാനിടയായത് മൃഗശാല അധികൃതരുടെ വീഴ്ച മൂലമെന്ന് പിതാവ് അബ്ദുൽ സലാം. മൃഗശാല അധികൃതരെ മാറ്റിനിര്‍ത്തി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകെൻറ ജീവന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്കിയ 20 ലക്ഷം രൂപ ഹര്ഷാദിെൻറ ഭാര്യക്ക് കൊടുക്കാം. നിയമപരമായി തങ്ങള്‍ക്കും നഷ്ടപരിഹാരത്തുകക്ക് അവകാശമുണ്ടെങ്കിലും അത് വേണ്ടെന്നുവെക്കുകയാണ്.
പകരം മകെൻറ കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തി മൃഗശാല ഡയറക്ടര്‍, സൂപ്രണ്ട്, സൂപ്പര്‍വൈസര്‍ എന്നിവരെ ശിക്ഷിക്കണം. മകന് നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.