വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്ന്; കെ.ടി. ജലീലിന്​ വധഭീഷണി, ഡി.ജി.പിക്ക്​ പരാതി നൽകി

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ശബ്​ദസന്ദേശം. ഭീഷണിപ്പെടുത്തിയ ആളുടെ പേരുവിവരങ്ങളുൾപ്പെടെ ജലീല്‍ പൊലീസിൽ പരാതി നൽകി. ഹംസ എന്ന്​ സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണിസന്ദേശം അയച്ചത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഒാര്‍മ വേണമെന്ന് പറഞ്ഞ്​ തുടങ്ങുന്ന വാട്സ്​ആപ് സന്ദേശത്തില്‍ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണി.

മുഈനലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ വിവാദത്തിലടക്കം ദിവസങ്ങളായി മുസ്​ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ കെ.ടി. ജലീൽ നിയമസഭക്കുള്ളിലും പുറത്തും വലിയ ആരോപണങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ്​ ഭീഷണി. ഡി.ജി.പിക്കും​ പരാതി നൽകിയതായി ജലീൽ അറിയിച്ചു. 

Tags:    
News Summary - death threat to kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.