ന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നായ ഡൽഹി യൂനിവേഴ്സിറ്റിക്ക് നഷ്ടമായത് പതിനഞ്ചോളം അധ്യാപകരെയും ജീവനക്കാരെയും.
ഇനിയും മരണത്തിന് വിട്ട് കൊടുക്കരുതെന്നും യുനിവേഴ്സിറ്റിക്കുള്ളിൽ കോവിഡ് ചികിത്സാ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ടും അധികൃതർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
ഏതാനും ആഴ്ചകൾക്കുള്ളിലാണ് 15 ഓളം ഫാക്കൽറ്റി അംഗങ്ങളെയും മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെയും ഡൽഹി സർവകലാശലക്ക് നഷ്ടമായത്. ഏപ്രിൽ 30 ന് കീഴടങ്ങിയ ജോയിൻറ് രജിസ്ട്രാർ സുധീർ ശർമയാണ് ഇതിൽ അവസാനത്തെ ഇര.
യൂനിവേഴ്സിറ്റിയിലെ നിരവധി സ്റ്റാഫുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറിലെ 70 ശതമാനം ഉദ്യോഗസ്ഥരാണ് കോവിഡ് പോസിറ്റീവായിട്ടുള്ളതെന്നും സർവകലാശാല അധികൃതർ വിശദീകരിക്കുന്നു.
ഈ ഒരു സാഹചര്യം പരിഗണിച്ച് ഡൽഹിനേരിടുന്ന മെഡിക്കൽ സൗകര്യങ്ങളുടെ കുറവും, ഓക്സിജൻ സൗകര്യങ്ങളും ഐ.സി.യു കിടക്കളുടെ എണ്ണവും വർദ്ധിപ്പിക്കുകയാണ് വേണ്ടത്.കാമ്പസിൽ കോവിഡ് കെയർ സെൻറർ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് കത്തും അയച്ചു. കോവിഡ് ബാധിതരായ ഫാക്കൽറ്റികൾക്കും, സ്റ്റാഫുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ആക്ടിംഗ് വൈസ് ചാൻസലർ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.