കോഴിക്കോട്: ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഈ മാസം 23 മുതല്‍ 30 വരെ ഊർജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലാതല വെക്ടര്‍ സർവെലന്‍സ് സംഘം പ്രദേശത്തെ വീടുകളും തോട്ടങ്ങളും സന്ദര്‍ശിച്ച് ഈഡിസ് കൊതുകുകളുടെ സാന്ദ്രതാപഠനം നടത്തി.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇത്തരം കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് പ്രതിരോധത്തിെൻറ പ്രധാനമാര്‍ഗം. വീടുകളിലെ ഫ്രിഡ്ജിെൻറ പിറകിലെ വെള്ളത്തിലും ഈഡിസ് ലാര്‍വകള്‍ കൂടൂതലായി വളരുന്നുണ്ടെന്ന് സംഘം കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിയുന്ന ചിരട്ടകള്‍, കപ്പുകള്‍, മുട്ടതോടുകള്‍, ടയറുകള്‍ എന്നിവകളിലും തങ്ങിനില്ക്കുന്ന വെള്ളത്തിലും ലാര്‍വകള്‍ വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തോട്ടങ്ങളിലെ പാളകളിലും ചിരട്ടകളിലും തങ്ങിനിൽക്കുന്ന വെള്ളത്തില്‍ ലാര്വകളുണ്ട്. വീടിെൻറ ടെറസ്സിനുമുകളിലും സണ്‍ഷേഡിലും മഴവെള്ളം കെട്ടിനിന്ന് ഈഡിസിെൻറ ലാര്‍വകള്‍ വളരുന്നതായും സർവേ സംഘം കണ്ടെത്തി.
രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന കഠിനമായ ശരീരവേദന, തലവേദന, നേത്രഗോളത്തിനു പിന്നില്‍ വേദന, വിശപ്പില്ലായ്മ, ഛർദി, ശരീരത്തിെൻറ ഏതെങ്കിലും ഭാഗത്തുനിന്നും രക്തസ്രാവം പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയല്‍.
ചികിത്സ
പനി കുറയാനുള്ള മരുന്നും പൂർണ വിശ്രമവുമാണ് വേണ്ടത്. ഡെങ്കി വൈറസുകള്‍ക്കെതിരെ ആൻറി ബയോട്ടിക്സ് ലഭ്യമല്ല. സ്വയംചികിത്സ അരുത്. തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണം.
ജാഗ്രത വേണം, ഡെങ്കിപ്പനിയും അരികെ
കൊതുകിെൻറ ഉറവിട നശീകരണം നടത്തുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക. ടെറസിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയാതെ വെള്ളം തങ്ങിനില്‍ക്കാത്തവിധം സൂക്ഷിക്കുക.ഫ്രിഡ്ജിന് പിന്നിലെ ട്രെയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും നീക്കുക. റബര്‍തോട്ടങ്ങളില്‍ ചിരട്ടകള്‍ ഉപയോഗത്തിനുശേഷം വെള്ളം തങ്ങി നില്‍ക്കാത്തവിധം സൂക്ഷിക്കുക. കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍ എടുത്തുമാറ്റുകയോ വെള്ളം തങ്ങി നില്‍ക്കാത്തവിധം കയര്‍കെട്ടി തൂക്കിയിടുകയോ ചെയ്യുക.
കെട്ടിടങ്ങളോടനുബന്ധിച്ച് വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകളില്‍ വെള്ളംകെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക. കൊതുകു നിയന്ത്രണം അനിവാര്യം. കൊതുകുവലയോ കൊതുകുതിരിയോ ഉപയോഗിക്കുക. ലേപനങ്ങല്‍ പുരട്ടുക. ദേഹം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.