പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിനു കീഴിലുള്ള െഡൻറൽ കോളജ് വിദ്യാർഥിനി മിത മോഹെൻറ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് െഡൻറൽ വിദ്യാർഥികൾ നടത്തുന്ന സമരം തുടരുന്നു.
മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ സംഭവസമയം ഡ്യൂട്ടിയിലുണ്ടായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നു ദിവസമായി വിദ്യാർഥികൾ സമരം നടത്തുന്നത്. വെള്ളിയാഴ്ച എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ സമരത്തിൽ പങ്കുചേർന്നു.
മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിൽ എം.ബി.ബി.എസ്, പാരാമെഡിക്കൽ, നഴ്സിങ് കോളജ് വിദ്യാർഥികളും പങ്കെടുത്തു. കാമ്പസ് ചുറ്റി പ്രകടനം നടത്തിയ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. െഡൻറൽ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാർഥിനി കോഴിക്കോട്ടെ മിത മോഹന്‍ കഴിഞ്ഞ 20നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടും രോഗംബാധിച്ച് മരിക്കുകയായിരുന്നു. കുത്തിവെപ്പ് നടത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മിതയെ അത്യാഹിത വിഭാഗത്തിൽ ചെന്നിട്ടും ജീവനക്കാര്‍ വേണ്ടത്ര പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പരിഗണിക്കുന്നതുവരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്കുന്ന വിദ്യാർഥികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.