തിരുവനന്തപുരം: ദേവനന്ദ കേരള മനസ്സിലെ മായാത്ത ദുഃഖമാണെന്ന് മുഖ്യമന്ത്രി പിണറായ ി വിജയൻ. നിയമസഭയും സര്‍ക്കാറും വിങ്ങുന്ന ആ കുടുംബത്തിനൊപ്പമുണ്ട്.
ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്യിട്ടുെണ്ടന്നും നാട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സബ്മിഷനായി സഭയിൽ കൊണ്ടുവന്നത്.
ദേവനന്ദയുടെ കാര്യത്തില്‍ സംഭവിച്ചത്, ആ കുട്ടി ആരുടെയും ശ്രദ്ധയിൽപെട്ട രീതിയിലല്ല ആ വഴി പോയത് എന്നതാണ്. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം- മുഖ്യമന്ത്രി പറഞ്ഞു. പല ഊഹാപോഹങ്ങളും അനുമാനങ്ങളും സംഭവത്തെ തുടര്‍ന്നുണ്ടായി. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിന് നീങ്ങാനാവൂ.
ശാസ്ത്രീയ അന്വേഷണവഴിയില്‍ െപാലീസ് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നതിനാല്‍ വലിയ ജലപ്രവാഹമുണ്ടായിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനകം അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. അപായകരമായ സ്ഥാനമാണിത്. മൃതദേഹത്തില്‍നിന്ന് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയപരിശോധനക്കായി കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.