ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പി വോട്ട് വേണ്ടെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് 17ന് (തിങ്കളാഴ്ച) നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് യു.ഡി.എഫ്. മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഓരോ അംഗങ്ങളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ട് അംഗങ്ങളുടെയും ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളെ തെരഞ്ഞെടുക്കാൻ നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്.

 

Tags:    
News Summary - devaswom board election udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.