ഡൽഹിയിൽ പെട്രോളിനെ മറികടന്ന്​ ഡീസൽ വില

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ പെട്രോളിനേക്കാൾ കൂടുതൽ തുക നൽകണം ഡീസലടിക്കാൻ. ബുധനാഴ്​ച 48 പൈസ കൂടി വർധിച്ചതോടെ ഡീസലിന്​ ഒരു ലിറ്ററിന്​ 79.88 രൂപയായി. അതേസമയം പെട്രോളിന്​ 79.76 രൂപയാണ്​ ഡൽഹിയിലെ വില. പെട്രോളിന്​ ബുധനാഴ്​ച കമ്പനികൾ വിലവർധിപ്പിച്ചിട്ടില്ല. ഇതോടെയാണ്​ ഡീസലി​െൻറ വില പെട്രോളിനെ മറികടന്നത്​.

കഴിഞ്ഞ 18 ദിവസത്തിനിടെ പെട്രോളിന്​ 9.41 രൂപയും ഡീസലിന്​ 9.58 രൂപയുമാണ്​ ഡൽഹിയിൽ വർധിച്ചത്​. അതേസമയം, കൊൽക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിൽ പെട്രോളിന്​ തന്നെയാണ്​ കൂടുതൽ തുക. കൊൽക്കത്ത (81.45 - 75.06), മു​ംബൈ (86.54 - 78.22), ചെന്നൈ (83.04 - 77.17) എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോളി​െൻറയും ഡീസലി​െൻറയും നിരക്ക്​.

രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിന്​ വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.  

Tags:    
News Summary - petrol price hiked in delhi more than diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.