തിരുവനന്തപുരം: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ ജൂൺ രണ്ടു മുതൽ നാലു വരെ തീയതികളിൽ ട്രയൽ സംപ്രേഷണമായി ആരംഭിക്കും. ആദ്യം മുൻവർഷത്തെ പാഠഭാഗങ്ങളെ ഇൗ വർഷത്തെ അധ്യയനവുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിങ് ക്ലാസുകളായിരിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഏഴു മുതൽ ആരംഭിക്കും.
ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാകും ക്ലാസുകള്‍ . ഈ കാലയളവില്‍ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ ഉറപ്പാക്കണം. ഈ അനുഭവത്തിെൻറ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ ക്ലാസുകള്‍. ഡിജിറ്റല്‍ ക്ലാസുകള്‍ക്കു പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാന്‍ അവസരം നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുള്ള പ്രവര്‍ത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു.
ജൂലൈ മുതല്‍ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവന്‍ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലില്‍ത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലില്‍ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകള്‍ തയാറാക്കുന്നത് അവലോകനം ചെയ്തു.
അതേസമയം ചൊവ്വാഴ്ച അധ്യയനം ആരംഭിക്കുന്ന കോളജുകളിൽ രാവിലെ 8.30നും വൈകീട്ട് 3.30നുമിടയിലായിരിക്കും ക്ലാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്താനാണ് തീരുമാനം. വിദ്യാർഥികൾക്കാവശ്യമായ പഠന സഹായികളും നോട്ടുകളും പി.ഡി.എഫ് രൂപത്തിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.