തിരുവനന്തപുരം: സർക്കാറിന്റെ സൗജന്യസേവനമായ 108 ആംബുലൻസ് സർവിസുകൾ പുനരാരംഭിച്ചു. സെപ്റ്റംബർ മാസത്തെ ബാക്കി ശമ്പളം വിതരണം ചെയ്തതോടെയാണ് രാത്രി എട്ട് മണിയോടെ 108 ആംബുലൻസ് സർവിസ് പുനരാരംഭിച്ചത്.
ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആറ് ദിവസമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ സർവിസ് നിർത്തിവെച്ച് സമരത്തിലായിരുന്നു. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾ വലഞ്ഞു. ദിവസങ്ങൾ പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു.
108 ആംബുലൻസുകളിൽ വളരെ കുറച്ച് മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്. ഇതോടെ സംസ്ഥാന സർക്കാറിന്റെ ട്രോമാകെയർ സംവിധാനം താറുമാറായിരുന്നു. അത്യാഹിതങ്ങളിൽപെടുന്നവരെയും ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റേണ്ടവരെയും കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകളെ പണം നൽകി ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.