സംസ്ഥാന മന്ത്രിമാരെ പ്രവേശിപ്പിക്കേണ്ടെന്ന് മത്സ്യത്തൊഴിലാളികൾ 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മക്കും എതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കേന്ദ്ര പ്രതിരോധമന്ത്രി  നിർമല സീതാരാമനോടൊപ്പം പൂന്തുറയിലെത്തിയ ഇവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു മത്സ്യത്തൊളിലാളികളും കടലിൽ പോയ തിരിച്ചെത്താനുള്ളവരുടെ ബന്ധുക്കളും. മന്ത്രിമാർ  തിരിച്ചുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നിർമല സീതാരാമന്‍ ഏറെ നേരം അഭ്യർഥിച്ചതിന് ശേഷമാണ് രോഷാകുലരായ മത്സ്യത്തൊഴിലാളികൾ അവരെ സംസാരിക്കാൻ അനുവദിച്ചത്. കേന്ദ്രമന്ത്രി മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ കേൾക്കുകയും അതിന് മറുപടി നൽകുകയും ചെയ്തു.

ഇതിനിടെ പൊഴിയൂരില്‍നിന്ന് കടലില്‍ കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ഉച്ചക്കടയില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.

Tags:    
News Summary - Don't Enter State Ministers to Poonthura - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.