സ്ത്രീധന പീഡനം: യുവതിയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് മർദിച്ച യുവതിയെ വനിതാ കമീഷൻ അംഗം സന്ദർശിച്ചു. വനിതാ കമീഷൻ അംഗം ഷിജി ശിവജി യുവതിയുടെ വീട്ടിലെത്തിയാണ് വിവരങ്ങൾ ആരാഞ്ഞത്.

സ്ത്രീധന പീഡന സംഭവത്തിൽ ഭർത്താവ് ജിപ്സനെതിരെ വനിത കമീഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് യുവതിയെയും പിതാവിനെയും ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സൺ പീറ്റർ മർദിച്ചത്.

സ്ത്രീധനം പോരെന്നും സൗന്ദര്യമില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയെ ഭർത്താവ് നിരന്തരം മർദിക്കുകയായിരുന്നു. സ്ത്രീധനമായി നൽകിയ 50 പവൻ പോരെന്നാണ് ഭർത്താവ് പറയുന്നത്. വീടിന്‍റെ ഒാഹരി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിൽ നിന്ന് യുവതിയെ ഇറക്കി വിടുകയും ചെയ്തു.

ഇക്കാര്യം സംസാരിക്കാൻ പോയ യുവതിയുടെ പിതാവിനെ ജിപ്സൻ മർദിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്തു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പിതാവ് കിടപ്പിലാണ്.

വനിതാ സെല്ലിലും നോർത്ത് സ്റ്റേഷനിലും യുവതി ആദ്യം പരാതിയിൽ കാര്യമായ അന്വേഷണം പൊലീസ് നടത്തിയിരുന്നില്ല. കൂടാതെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് ജിപ്സണിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് യുവതി കൊച്ചി കമീഷണർക്ക് പരാതി നൽകിയത്. പിന്നീടാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, യുവതിയുടെ മൊഴി പൊലീസ് ഇതുവരെ നേരിട്ട് രേഖപ്പെടുത്തിയിട്ടില്ല.

യുവതിയുടെയും യുവാവിന്‍റെയും രണ്ടാം വിവാഹമായിരുന്നു.

Tags:    
News Summary - Dowry harassment: state woman commission member visited a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.