ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം അതിരപ്പിള്ളി സമര നായിക ഗീത വാഴച്ചാലിന്

ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്‍റെ ഈ വർഷത്തെ ഡോ. ഖമറുദ്ദീൻ സ്​മാരക പരിസ്ഥിതി പുരസ്കാരത്തിന് വാഴച്ചാൽ-അതിരപ്പിള്ളി വനസംരക്ഷണ സമര നായിക വി.കെ. ഗീതയെ തെരഞ്ഞെടുത്തു. അന്തരിച്ച പ്രമുഖ പരിസ്ഥിതി സമരനായകനും സസ്യശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെൻറ്​ റീഡറുമായിരുന്ന ഡോ. ഖമറുദ്ദീെൻറ ഓർമയ്ക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം. 25000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്കാരം നവംബർ 12ന് രാവിലെ 10 മുതൽ കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിലെ ബോട്ടണി ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ ഗീതക്ക് സമ്മാനിക്കും.

വനമേഖലയുടെ സംരക്ഷണത്തിനും ആദിവാസി വിഭാഗത്തിെൻറ വനാവകാശം സ്ഥാപിച്ചുകിട്ടുന്നതിനും നിരന്തരം പോരാടിയ വി.കെ. ഗീത എന്ന ഗീത വാഴച്ചാൽ തന്‍റെ പരിമിതമായ ജീവിതസാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നടത്തിയ പോരാട്ടങ്ങളെ ആദരവോടെയാണ് വിലയിരുത്തുന്നതെന്ന് ജൂറി ചെയർമാൻ ഡോ. ജോർജ്.എഫ് ഡിക്രൂസ് പറഞ്ഞു. പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി അയച്ചുകിട്ടിയ 12 നാമനിർദേശങ്ങളും വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് വി.കെ. ഗീതയെ തെരഞ്ഞെടുത്തത്. നമ്മുടെ തനത് പാരമ്പര്യ വനഗോത്രത്തിൽ ജനിച്ചു, സാഹചര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് കേരളത്തിെൻറ വനപരിസ്ഥിതി സംരക്ഷണമേഖലയിൽ തനതായ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് ഗീതയെന്ന് ജൂറി അംഗം ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.


വാഴച്ചാൽ വനസംരക്ഷണത്തിനായി ചിതറിക്കിടന്ന കാടർ ഊരുകളെ ഒരുമിപ്പിക്കാൻ അവർ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. അതിരപ്പിള്ളിയുടെ പരിസ്ഥിതി സംരക്ഷണത്തിന് അവർ നടത്തിയ നിയമപോരാട്ടവും പരിഗണന അർഹിക്കുന്നു. വൃക്ഷാലിംഗന കാമ്പയിൻ, ആനക്കയം ജലവൈദ്യുത നിലയത്തിനെതിരെയുള്ള സമരം, ഗോത്രവർഗ സമൂഹത്തിലെ മദ്യപാനാസക്തിക്കെതിരെയുള്ള ഇടപെടൽ എന്നിവയും മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ഗീത എന്ന് വ്യക്തമാക്കുന്നതാണെന്നും ഒ.വി. ഉഷ കൂട്ടിച്ചേർത്തു. ഡോ.വയലാ മധുസൂദനൻ, ഡോ. സുഹ്റ ബീവി എന്നിവർ കൂടി അടങ്ങിയ നാലംഗ ജൂറി ഗീതയെ ഐകകണ്ഠ്യേനയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്​.

പരിസ്ഥിതി സംരക്ഷണത്തിനും, ആദിവാസി അവകാശ സംരക്ഷണത്തിനുമായി പോരാടുന്ന ഗീതാ വാഴച്ചാൽ, പുരസ്​കാരത്തിന്​ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ഡോ. ഖമറുദ്ദീൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ (KFBC) പ്രസിഡൻറ് ഡോ. ബി. ബാലചന്ദ്രനും സെക്രട്ടറി സാലി പാലോടും അറിയിച്ചു.

Tags:    
News Summary - geetha vazhachal selected for dr. khamaruddin award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.