കൊട്ടാരക്കര: ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണിത്. സന്ദീപിന് വൈദ്യസഹായം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. സന്ദീപിന്റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും. 23ന് ഓൺലൈനായി സന്ദീപിനെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും. ശനിയാഴ്ച ഉച്ചക്ക് 12.30 നാണ് സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. അന്വേഷണസംഘം വ്യാഴാഴ്ച സന്ദീപിന്റെ ഓടനാവട്ടം ചെറുകരക്കോണത്തെ വീട്ടിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയും തെളിവെടുപ്പ് നടത്തി.
മേയ് 10ന് പുലർച്ച 4.40 നാണ് ഡോ. വന്ദന ദാസിനെ പ്രതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തിപ്പരിക്കേൽപിച്ചത്. ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊലക്കേസിൽ കുറ്റം സമ്മതിച്ച പ്രതി കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നൽകി. തെളിവെടുപ്പിന് പിന്നാലെയായിരുന്നു കുറ്റസമ്മതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.