കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്‌കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടിയും റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ പരിശോധനകൾ നടത്തുന്നതാണ്.
സ്കൂളുകൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ സംവിധാനങ്ങളെ തരം തിരിച്ച് മുൻഗണന കണ്ടെത്തി പരിശോധന ഉടൻ ആരംഭിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.