യു.പിയിൽ മരിച്ചവർക്കും ഡ്രൈവിങ്​ ലൈസൻസ്​

ലക്​നോ: യു.പിയിൽ മരിച്ചവർക്കും ഡ്രൈവിങ്​ ലൈസൻസ്​. മരിച്ച രണ്ട്​ വ്യക്​തികൾക്കാണ്​ യു.പിയിൽ ഡ്രൈവിങ്​ ലൈസൻസ്​ ​. സംഭവവുമായി ബന്ധപ്പെട്ട ഒരു ക്ലർക്കിനെ സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​.

 ജെയ്​സഗാപുര സ്വദേശിയായ ചേത്രം ജാഡോ​ പേരിലാണ്​ ലേണിങ്​ ലൈസൻസ്​ നൽകിയിരിക്കുന്നത്​.  2018 മാർച്ച്​ 22നാണ്​ ലൈസൻസ്​ അനുവദിച്ചിരിക്കുന്നത്​. എന്നാൽ 2017ലെ വാഹനാപകടത്തിൽ ഇയാൾ  മരിച്ചുവെന്ന്​ രേഖകൾ വ്യക്​തമാക്കുന്നു.  2017 നവംബർ 26ന് മരിച്ച മാസാനി സ്വദേശിയായ​ വിരേന്ദ്ര മോഹല്ലക്ക്​ ഇൗ വർഷം ഏപ്രിൽ 19നാണ്​ ലൈസൻസ്​ അനുവദിച്ചിരിക്കുന്നത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ക്ലർക്കിന്​ ​കാരണംകാണിക്കൽ നോട്ടീസ്​ അയച്ചുവെന്ന്​ ജോയിൻറ്​ ആർ.ടി.ഒ പറഞ്ഞു. ഇ​ദ്ദേഹത്തി​​​െൻറ മറുപടിയിൽ തൃപ്​തിയില്ലാത്തത്​ കൊണ്ടാണ്​ സ്​സ്​പെൻഡ്​ ചെയ്​തതെന്നും ജോയിൻറ്​ ആർ.ടി.ഒ വ്യക്​തമാക്കി.​

Tags:    
News Summary - Driving Licenses Issued To 2 Dead Persons In Uttar Pradesh's Mathura-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.