കേരളത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആശങ്കപ്പെടുത്തുംവിധം മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും ഇതിന്‍െറ വിജ്ഞാപനമിറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചതായും മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. ഇടവപ്പാതിയില്‍ 34 ശതമാനം മഴയാണ് കുറഞ്ഞത്. തുലാവര്‍ഷം ശക്തമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിജ്ഞാപനം വരുന്നതോടെ കുടിവെള്ള വിതരണത്തിനും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം അടക്കം നടപടികളും പരിഗaണിക്കുമെന്നും മന്ത്രി പറഞ്ഞു. മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി വിളിച്ച് ചര്‍ച്ച നടത്തും.

 മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയമസഭാ മണ്ഡല അടിസ്ഥാനത്തിലും ഉടന്‍ യോഗം നടക്കും. മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. റവന്യൂ, കൃഷി മന്ത്രിമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തും. ചീഫ് സെക്രട്ടറിയും വിഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ ആഴ്ചയിലും പുരോഗതി വിലയിരുത്തും. ജനുവരി 17 വരെയുള്ള സ്ഥിതി പരിശോധിച്ച് വള്‍ച്ച ആശ്വാസ നടപടികള്‍ക്ക് കേന്ദ്ര സഹായത്തിന് നിവേദനം നല്‍കും. വരള്‍ച്ച നേരിടുന്നതിന്‍െറ ഭാഗമായി ജില്ലാ കലക്ടര്‍മാര്‍ക്ക് 26 നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 13ന് തന്നെ വരള്‍ച്ച പ്രതിരോധ നടപടികള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു.

Tags:    
News Summary - drought state declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.