കണ്ണൂർ: ദിലീപിെൻറ അറസ്റ്റിെൻറ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്നും നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ വീഴ്ചയാണെന്നും അതിൽനിന്ന് പിണറായി വിജയൻ പാഠം പഠിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് സിനിമാസമൂഹത്തിനും കേരളത്തിനും അപമാനമാണ് വരുത്തിവെച്ചിരിക്കുന്നത്. അദ്ദേഹത്തെപോലൊരു നടൻ ഒരിക്കലും ചെയ്യാൻപാടില്ലാത്ത കാര്യങ്ങളാണ് നടന്നത്.
താരസംഘടനകൊണ്ട് ഒരു കാര്യവുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. അമ്മ പിരിച്ചുവിടുകയാണ് ഇനി ചെയ്യാനുള്ളത്. ഇടതുപക്ഷത്തിെൻറ ജനപ്രതിനിധികളായ മുകേഷ്, ഇന്നസെൻറ്, ഗണേഷ്കുമാർ എന്നിവർക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടമായി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാനാണ് മൂവരും ശ്രമിച്ചത്. അതിനാൽ മൂവരും അന്വേഷണത്തിന് വിധേയമാകണം. തെളിവുകൾ ശേഖരിച്ച് പ്രതികളെ പിടികൂടിയതിന് കേരള പൊലീസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.