രണ്ടര വയസ്സുകാരി കൃഷ്ണേന്ദുവിന് ദുബൈയിൽ നിന്നും മരുന്നെത്തിച്ച് കെ.എം.സി.സി

ദുബൈ: കോട്ടയം ജില്ലയിലെ രണ്ടരവയസ്സുകാരി കൃഷ്​ണേന്ദുവിന്​ ദുബൈയിൽ നിന്നും അവശ്യ മരുന്നെത്തിച്ച്​ കെ.എം.സി.സ ി. ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്റിൽ 500 എം.ജി ഫിലിം ടാബ്ലറ്റ് ഏറെ അന്വേഷിച്ചെങ്കിലും ലഭ്യമാകാത്തത ിനാൽ കുട്ടിയുടെ മാതാപിതാക്കൾ യൂത്ത്​ ലീഗി​​​െൻറ സന്നദ്ധ സംഘനയായ വൈറ്റ് ഗാർഡ്​ മെഡി ചെയിൻ പ്രവർത്തകരെ സമീപിക് കുകയായിരുന്നു.

മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ മരുന്ന്​ അന്വേഷിച്ചെങ്കിലും ലഭ്യമാകാത്തത ിനാൽ അന്വേഷണം ഗൾഫ്​ ​നാടുകളിലേക്ക്​ നീണ്ടു. ഒടുവിൽ ദുബൈയിൽ നിന്ന്​ എയർ കാർഗോ വഴി മരുന്ന് നാട്ടിലെത്തിക്കാൻ ത ീരുമാനിച്ചു. മരുന്നെത്തിക്കാൻ വേണ്ട 50000 രൂപയുടെ ചെലവ് ലീഗ് രാജ്യ സഭാംഗം പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ മകൻ പി.വി. ജാബിർ ഏറ്റെടുക്കുകയായിരുന്നു. യൂത്ത്​ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങളാണ് ഇതുസംബന്ധിച്ച വിവ രം ഫേസ്​ബുക്കിൽ പങ്കുവെച്ചത്​.

മുനവ്വറലി ശിഹാബ്​ തങ്ങൾ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​:

കോ ട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞികൃഷ്ണേന്ദുവിന്, ദുബൈയിൽ നിന്നും അവശ്യ മരുന്നെത്തിച്ച് ദുബൈ കെ.എം.സി.സി വേറിട്ട മാതൃകയായി. ലോകം കോവിഡ് ഭീതിയിലമർന്ന് ഞ്ഞെരിയുമ്പോൾ സ്വന്തം ജീവൻ പോലും വകവെക്കാതെയാണ് മറ്റുള്ളവന്റെ കണ്ണീരൊപ്പാൻ എല്ലാം ഒരു വെല്ലുവിളിയായി കണ്ട് പ്രവർത്തകർ ഇറങ്ങി തിരിച്ചത്. ഇരുപത് ലക്ഷത്തിലധികം പേരുള്ള
ജി.എൻ.പി.സി എന്ന ഫേസ് ബുക്ക്‌ പേജിൽ ആഴ്ചകളോളം വിഷയം ചർച്ച ചെയ്തെങ്കിലും ആർക്കും തന്നെ മരുന്ന് എത്തിക്കാനായില്ല. അവസാനമായി കുടുംബം യൂത്ത് ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിന്റെ മെഡി ചെയിൻ പ്രവർത്തകരെ സമീപിച്ച് തങ്ങളുടെ വിഷമം അറിയിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ കൊല്ലാട് രാജേഷിന്റെയും ശരണ്യയുടെയും രണ്ടര വയസ്സുള്ള മകൾ കൃഷ്‌ണേന്ദു, ഒപ്പം പാലയിലെ വേദിക, കാഞ്ഞിരപ്പള്ളിയിലെ ആർദ്ര എന്നിവരാണ് അസുഖത്തിനുള്ള മരുന്ന് കിട്ടാതെ ലോക്ക് ഡൗണിൽ ദുരിതത്തിലായത്. തുടർന്ന് ഈ ദൗത്യം വൈറ്റ് ഗാർഡ് ഏറ്റെടുക്കുകയായിരുന്നു. വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ഷഫീക് വാച്ചാൽ ഉടൻ തന്നെ കേരളത്തിലും മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ ഡൽഹി എന്നിവിടങ്ങളിലും ഈ മരുന്ന് അന്വേഷിച്ചു. മരുന്ന് അവിടങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ദുബായ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് അന്വോഷണം നീണ്ടു .

ഒടുവിൽ കെഎംസിസി നേതാവായ സാദിഖ് ബാലുശ്ശേരിയെയും കോഴിക്കോട് ജില്ലാ സെക്രട്ടറി കോയമ്പ്രം മൂസ എന്നിവരെ ഷഫീഖ് ബന്ധപ്പെട്ടു. അവർ കെ.എം.സി.സി. ഫർമസി സെൽ കോർഡിനേറ്റർമാരായ പി.വി. ഇസ്മായിൽ, പാനൂർ, എം.വി. നിസാർ പാനൂർ എന്നവരുമായി ചേർന്ന് കാര്യം ചർച്ച ചെയ്യുകയും, ഒരു ദിവസം നീണ്ട അന്വേഷണത്തിൽ ദുബൈയിൽ മരുന്ന് ലഭ്യതയുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു.

ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്റിൽ 500 എം.ജി ഫിലിം ടാബ്ലറ്റ് എന്ന മരുന്നിനാണ് രാജേഷ് ശരണ്യ ദമ്പതികൾ വൈറ്റ് ഗാർഡിനെ സമീപിച്ചത്. എയർ കാർഗോ വഴി മരുന്ന് നാട്ടിലെത്തിക്കാൻ അമ്പതിനായിരം രൂപയോളം ചെലവ് വരുമെന്നറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ലീഗ് രാജ്യ സഭാംഗം പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ മകൻ പി.വി. ജാബിർ മുഴുവൻ ചെലവും ഏറ്റെടുക്കുകയായിരുന്നു. ഇസ്മായിലും സഹപ്രവർത്തകരും മരുന്നിനു വേണ്ട എല്ലാ തുകയും നൽകിയതോടെ വലിയ ഒരു കാരുണ്യ സ്പർശമായി ഇത് മാറുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും നിരന്തരം കെഎംസിസിയെയും വൈറ്റ് ഗാർഡ് പ്രവർത്തകരെയും ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കാൻ അർദ്ധ രാത്രിവരെ സജീവമായി കൂടെ നിന്നു.

കണ്ണൂർ ജില്ലാ ദുബൈ കെ എം സി സി പ്രസിഡന്റ്‌, ടി.പി.അബ്ബാസ് ഹാജി,ജ.സെക്ര:സൈനുദ്ധീൻ ചേലേരി, കോർഡിനേറ്റർ അഫ്സൽ ഉളിയിൽ, ഫർമസിസ്റ് സയ്യിദ് ആബിദ് പാനൂർ, റഹദാദ് മൂഴിക്കര എന്നിവരാണ് ഇതിന് മുൻകൈയെടുത്തത്. ഇന്ന് (തിങ്കൾ) നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കൃഷ്ണേന്ദുവിന്റെ മാതാവും വൈറ്റ് ഗാർഡും ചേർന്ന് മരുന്ന് ഏറ്റു വാങ്ങി. കുട്ടിയുടെ മാതാപിതാക്കൾ ഇതിന് പിന്നിൽ പ്രവർത്തിച്ച യൂത്ത് ലീഗ് നേതാക്കന്മാർക്കും കെഎംസിസി, വൈറ്റ് ഗാർഡ് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Full View
Tags:    
News Summary - dubai kmcc help kerala girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.