കോട്ടയം: പുറേമ്പാക്ക് ഭൂമി കൈയേറിയെന്ന ആരോപണത്തിൽ കുമരകത്തെ സ്വകാര്യ റിസോർട്ടിലേക്ക് ഡി.വൈ.എഫ്.െഎ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.ആറ് കോേട്ടജുകളടക്കം നിരവധി സാധനസാമഗ്രികൾ അടിച്ചുതകർത്തു. ജീവനക്കാർക്ക് നിസ്സാരപരിക്കേറ്റു. അക്രമത്തിൽ ലക്ഷങ്ങളുെട നഷ്ടമെന്ന് റിസോർട്ട് അധികൃതർ. കുമരകം പള്ളിച്ചിറക്ക് സമീപം നിർമാണം നടത്തുന്ന റിസോര്‍ട്ടിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ഡി.വൈ.എഫ്.െഎ മാർച്ച് നടത്തിയത്. 50 പൊലീസുകാർ നോക്കിനിൽക്കെയാണ് അരമണിക്കൂറോളം നീണ്ട അക്രമസംഭവങ്ങൾ.
മാർച്ച് റിസോർട്ടിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി. പൊലീസിനെ മറികടന്ന് മുന്നേറാനുള്ള നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ റിസോർട്ടിെൻറ ചില്ലുകൾ പൂർണമായും തകർന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ മതിൽ തകർത്ത് അകത്തുപ്രവേശിച്ച് അഞ്ച് കോേട്ടജുകളുടെ വാതിലുകളും ജനലും തല്ലിത്തകർത്തു. വാതിലുകളും ജനലുകളും സമീപത്തെ തോട്ടിലേക്ക് എടുത്തെറിഞ്ഞു.
ൈകയേറിയെന്ന് ആരോപിക്കുന്ന സ്ഥലത്ത് കൊടിയും നാട്ടി. കണ്ടാലറിയാവുന്ന 150പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കോട്ടയം വെസ്റ്റ് സി.െഎ നിർമൽ ബോസിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തോമസ് ചാണ്ടിയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട റവന്യൂമന്ത്രിയും വകുപ്പും കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷപാതപരമാണെന്ന് ഡി.വൈ.എഫ്.െഎ ആരോപിച്ചു. വേമ്പനാട്ടുകായലിലെ മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുേപാകുമെന്ന് നേതാക്കൾ പറഞ്ഞു. മാർച്ച് ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി പി.എൻ. ബിനു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് സജേഷ് ശശി, ബ്ലോക്ക് സെക്രട്ടറി കെ.ആർ. അജയ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ്. അനിമോൻ എന്നിവർ സംസാരിച്ചു.
അതേസമയം, ഭൂമി കൈയേറ്റവും നിയമലംഘനവും നടത്തിയിട്ടില്ലെന്ന് നിരാമയ റിസോർട്ട് അധികൃതർ വ്യക്തമാക്കി. നിരാമയ റിട്രീറ്റിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്ട്രാർ ഒാഫിസ് മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിെൻറയും അടിസ്ഥാനത്തിൽ ഒരുതരത്തിലുള്ള ഭൂമികൈയേറ്റവും നടന്നിട്ടില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.