തിരുവനന്തപുരം: അപ്ഡേഷന്റെ ഭാഗമായി സർക്കാർ ഓഫിസുകളിലെ ഓൺലൈൻ ഫയൽ നീക്കത്തിനുള്ള സോഫ്റ്റ് വെയറായ ഇ-ഓഫിസ് മൂന്നുദിവസത്തേക്ക് നിർത്തിവെക്കുന്നു. ഡിസംബർ 13,ന് രാത്രി 10 മുതൽ 16ന് രാത്രി 10 വരെയാണ് ഇ-ഓഫിസ് നിശ്ചലമാവുക.
എൻ.ഐ.സിയുടെ നിർദേശപ്രകാരമാണ് പരിഷ്കരണ നടപടികൾ. ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ അടക്കം ഫയൽ നീക്കത്തിന് അടിയന്തര ക്രമീകരണങ്ങൾ ഐ.ടി വകുപ്പ് നിർദേശിച്ചു. ഇ-ഓഫിസിലെ ഡ്രാഫ്റ്റ് ഫയലുകളെല്ലാം 13ന് വൈകീട്ട് മൂന്നിന് മുമ്പ് അപ്രൂവ് ചെയ്യണമെന്നതാണ് ഇതിലൊന്ന്.
ഈ സമയത്തിനുശേഷം പുതിയ ഫയലുകൾ ഇ-ഓഫിസിൽ ഡ്രാഫ്റ്റ് ചെയ്യരുത്. അത്യാവശ്യ സന്ദർഭങ്ങളിൽ, സർക്കാർ ഉത്തരവുകൾ ഹാർഡ് കോപ്പിയായി നൽകാം.
അതത് വകുപ്പുകൾ ഔദ്യോഗികമായി അപേക്ഷിച്ചാൽ ഐ.ടി വകുപ്പിൽ നിന്ന് ജി.ഒ നമ്പർ ലഭിക്കും. ഇ-ഓഫിസ് പ്രവർത്തന സജ്ജമാക്കുന്ന ഘട്ടത്തിൽ ഈ നമ്പറുകൾ ഇ-ഓഫിസ് ഡേറ്റബേസിൽ ചേർക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.