തദ്ദേശ തെരഞ്ഞെടുപ്പ്​: ജില്ലാതല മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറങ്ങി.

അതാത്​ ജില്ലാ കലക്ടർമാരാണ് മോണിട്ടറിംഗ് സെല്ലിന്‍റെ അധ്യക്ഷരാകുക. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പൊലീസ് മേധാവി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനും മോണിട്ടറിംഗ് സെല്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷ​െൻറ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് സഹിതം കമ്മീഷ​െൻറ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ സെല്‍ യോഗം ചേരും.

Tags:    
News Summary - EC forms District Level Monitoring Committees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.