തിരുവനന്തപുരം: ജാതി-മത വ്യത്യാസമില്ലാതെ ഇപ്പോള്‍ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് സാമ്പത്തിക സംവരണത്തിന് അര്‍ഹരാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു.
മുന്നാക്ക കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്തതും നിലവില്‍ എസ്.സി-എസ്.ടി, ഒ.ബി.സി സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും ഇൗ സംവരണത്തിന് അര്‍ഹരാണെന്ന് റോജി എം. ജോണിെൻറ സബ്മിഷന് അദ്ദേഹം മറുപടി നൽകി.
പട്ടികജാതി-പട്ടികവർഗം, സംസ്ഥാന ഒ.ബി.സി, കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടാത്തതും തൊഴില്‍ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സിറിയന്‍ കാത്തലിക് വിഭാഗവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, സീറോ മലബാര്‍ ക്രിസ്ത്യന്‍, ആര്.സി, ആര്.സി.എസ്, ക്രിസ്ത്യന്‍ ആര്.സി എന്നീ ചുരുക്കപേരുകളില് അറിയപ്പെടുന്ന വിഭാഗങ്ങള്‍ ഒന്നുതന്നെയാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂയെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.