അധ്യാപകരുടെ മിന്നൽ പണിമുടക്ക് മുന്നറിയിപ്പില്ലാതെ, ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കും- വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: അധ്യാപകരുടെ മൂല്യനിർണയ ബഹിഷ്ക്കരണത്തിൽ ദുരൂഹതയുണ്ടോയെന്ന് സർക്കാർ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്താതെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല. അതിന് തിരഞ്ഞെടുക്കപ്പെട്ടൊരു സർക്കാരും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്. ഇവർക്ക് പുറമെ പ്രിൻസിപ്പൽ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. അധ്യാപക വിഭാഗം പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും ഹൈകോടതി ഉത്തരവിനെതിരെയാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Education Minister V Sivankutty against teachers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.