തിരുവനന്തപുരം: എസ്.ഐ.യു.സി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് ഇൗ സമുദായങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. തൊഴിൽ രംഗത്ത് ഇതോടെ, ഒ.ബി.സി സംവരണം അവർക്ക് ലഭ്യമായി.
ഇതിനു പുറമെയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് സംവരണം നൽകാനുള്ള തീരുമാനം. ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്, പ്രവേശന പരീക്ഷകള്‍ എന്നിവക്ക് എസ്.ഇ.ബി.സി. (സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കും. അടിയന്തരമായി ഇത് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവിൽ പ്രഫഷനൽ കോഴ്സുകളുടെ പ്രവേശനത്തിന് 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവുമാണ്. 30 ശതമാനമാണ് എസ്.ഇ.ബി.സിക്കുള്ളത്. ഇതിൽ മിക്കവാറും എല്ലാ പിന്നാക്ക വിഭാഗങ്ങളുമുണ്ട്്. 10 ശതമാനം പട്ടിക വിഭാഗങ്ങൾക്കും 10 ശതമാനം മുന്നാക്ക വിഭാഗത്തിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.