തൊടുപുഴ: സിവിൽ സപ്ലൈസ് കോർപറേഷൻ ഓണക്കിറ്റിൽ വിതരണം ചെയ്യാൻ ഏലക്ക വാങ്ങിയതിൽ എട്ട് കോടിയുടെ അഴിമതി നടന്നതായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എ. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഇടുക്കി പ്രസ് ക്ലബിെൻറ 'മുഖാമുഖം' പരിപാടിയിലാണ് അേദ്ദഹം ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
88.5 ലക്ഷം ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റിൽ ഏലക്ക ഉൾപ്പെടുത്താൻ ജൂലൈ 12ന് സർക്കാർ തീരുമാനിച്ചെങ്കിലും 23നുശേഷമാണ് പർച്ചേസ് ഓർഡർ നൽകിയത്. ടെൻഡർ നടപടി വൈകിപ്പിച്ചത് ഉയർന്ന വിലയ്ക്ക് വാങ്ങാൻ നടത്തിയ നീക്കമാണോയെന്ന് സംശയിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.