തൃശൂര്‍ ചിമ്മിനി കാട്ടില്‍ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി

തൃശൂര്‍ ചിമ്മിനി കാട്ടില്‍ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.

വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

Full View

അതല്ലെങ്കില്‍ കൂട്ടംതെറ്റിയതാകാനും സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു.


Tags:    
News Summary - Elephant calf in Thrissur chimmini forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.