ജയരാജൻ വധശ്രമം: കെ. സുധാകരന്‍റെ ഹരജി മാറ്റി

കൊച്ചി: സി.പി.എം നേതാവ് ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റമുക്തനാക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ ഹരജി ഹൈകോടതി ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം അഡീ. സെഷൻസ്‌ കോടതിയുടെ പരിഗണനയിലുള്ള കേസിൽനിന്ന് കുറ്റമുക്തനാക്കണമെന്ന ഹരജി ജസ്‌റ്റിസ്‌ എ.എ. സിയാദ്‌ റഹ്മാനാണ്‌ പരിഗണിക്കുന്നത്‌.

എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ജയരാജനെ 1995 ഏപ്രിൽ 12ന് ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തിരുവനന്തപുരത്ത് പ്രതികൾ സുധാകരനുമായി ഗൂഢാലോചന നടത്തിയ ശേഷമാണ് ജയരാജനെ വധിക്കാൻ പുറപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് 2016ലാണ് സുധാകരൻ ഹൈകോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Tags:    
News Summary - EP Jayarajan assassination attempt: K. Sudhakaran's plea was changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.