തെരുവുനായയിൽ നിന്ന് വിദ്യാർഥികളുടെ സംരക്ഷണത്തിന് തോക്കേന്തി രക്ഷിതാവിന്‍റെ അകമ്പടി

കാസർകോട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്‍റെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറാണ് മദ്രസാ വിദ്യാർഥികൾക്ക് തോക്കുമായി അകമ്പടി പോയത്.

തോക്കേന്തിയ രക്ഷിതാവിനൊപ്പം 13ഓളം വരുന്ന കുട്ടികൾ നടന്നു പോകുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലാണ് പ്രചരിച്ചത്. ഏതെങ്കിലും നായ്ക്കൾ ഓടിച്ചാൽ വെടിവെച്ച് കൊല്ലുമെന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി സമീർ രംഗത്തെത്തി. എയർ ഗൺ ആണ് കൈവശമുള്ളതെന്നും നായ്ക്കളെ വെടിവെച്ചിട്ടില്ലെന്നും സമീർ പറഞ്ഞു.

Full View


Tags:    
News Summary - Escorted parents with guns to protect students from stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.