െഎ.എൻ.എല്ലിൽ കൂട്ട നടപടി

കാസർകോട്​:​െഎ.എൻ.എൽ സേവ്​ ഫോറം പ്രഖ്യാപിച്ച ഭാരവാഹിക​ൾക്കെതിരെ നടപടി. ജില്ല സഹ ഭാരവാഹികളായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എം.എ. കുഞ്ഞബ്​ദുല്ല, എം.കെ. ഹാജി, എ.കെ. കമ്പാർ, ജില്ല പ്രവർത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്പള, സാലിം ബേക്കൽ എന്നിവരെ പാർട്ടിയുടെ വിവിധ ഭാരവാഹിത്വത്തിൽനിന്ന്​ നീക്കംചെയ്തു. പാർട്ടി മെംബർഷിപ് പ്രവർത്തനം ജില്ലയിൽ സജീവമായി നടക്കുന്ന ഈ സാഹചര്യത്തിൽ പരസ്യപ്രസ്​താവനയിലൂടെ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അച്ചടക്കനടപടി.

പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽനിന്ന്​ ഇവരെ നീക്കംചെയ്യുന്നതിനായി മേൽ ഘടകത്തോട് ശിപാർശയും ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ എൻ.​ൈവ.എൽ ജില്ല ഭരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അൻവർ മാങ്ങാടൻ എന്നിവരെ രണ്ട്​ വർഷത്തേക്ക് പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായും ജില്ല കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Expelled from INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.