വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്​ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്രമം​: രണ്ടുപേര്‍ പിടിയില്‍

വെ​ള്ള​മു​ണ്ട (വ​യ​നാ​ട്): വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍മി​ച്ച് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ ബീ​ച്ച​ന​ഹ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ള​മു​ണ്ട എ​ട്ടെ​നാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​റ​ക്ക ജാ​ബി​ര്‍ (27), ത​ച്ച​യി​ല്‍ ശ​റ​ഫു (53) എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക പൊ​ലീ​സി​െൻറ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്.

മാ​റ്റം​വ​രു​ത്തി​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വെ​ള്ള​മു​ണ്ട എ​ട്ടെ​നാ​ലി​ലെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന്​ പ്രി​െൻറ​ടു​ത്ത് ഇ​വ​ര്‍ അ​തി​ര്‍ത്തി ക​ട​ക്കാ​നു​പ​​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​മു​ണ്ട​യി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യെ​ത്തി​യ ക​ർ​ണാ​ട​ക പൊ​ലീ​സ് ഓ​ണ്‍ലൈ​ന്‍ സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന്​ ക​മ്പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ക​ട ഉ​ട​മ​യേ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.​

Tags:    
News Summary - Fake RTPCR certificate: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.