കോടതിയിൽ കള്ള സത്യവാങ്​മൂലം; പഞ്ചായത്ത്​ മുൻ സെക്രട്ടറിക്ക്​ പിഴശിക്ഷ

കൊ​ച്ചി: കോ​ട​തി​യി​ൽ ക​ള്ള സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത്​ മു​ൻ സെ​ക്ര​ട്ട​റി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ പി​ഴ​ശി​ക്ഷ. സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി​യ​ത്​ ഭ​ര​ണ​സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന ​ക​ള്ള സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ. മ​ല്ലി​ക​ക്കെ​തി​രെ ജ​സ്​​റ്റി​സ്​ അ​ല​ക്​​സാ​ണ്ട​ർ തോ​മ​സി​െൻറ ഉ​ത്ത​ര​വ്​.

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് വീ​ട്ടു​ന​മ്പ​ർ ല​ഭി​ക്കാ​ൻ ചി​റ്റൂ​ർ സ്വ​ദേ​ശി ജോ ​ത​ട്ടി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​മ്പ​ർ ന​ൽ​കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി.​ആ​ർ. മ​ല്ലി​ക ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലും ത​ള്ളി. തു​ട​ർ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ മ​ല്ലി​ക കള്ള സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. അ​പ്പീ​ലിന്​ ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - false affidavit in court; Former panchayat secretary fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.