ബാലുശ്ശേരി: തിയറ്ററില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റുനിന്നില്ളെന്ന് ആരോപിച്ച് കുടുംബത്തെ മര്‍ദിച്ചതായി പരാതി. ബാലുശ്ശേരി സന്ധ്യ സിനി ഹൗസില്‍ കഴിഞ്ഞദിവസം സെക്കന്‍ഡ് ഷോക്കാണ് സംഭവം. സിനിമ കാണാനത്തെിയ സുമേഷ് മാതുകണ്ടി (31), ഭാര്യ രമിഷ (25), മൂന്നു വയസ്സുള്ള മകന്‍ രാജ് എന്നിവരെ മര്‍ദിച്ചതായാണ് പരാതി.
സിനിമ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിച്ചപ്പോള്‍ സുമേഷും കുടുംബവും എഴുന്നേറ്റുനിന്നില്ല എന്ന കാരണം പറഞ്ഞാണ് പുറത്തിറങ്ങിയശേഷം ഒരുസംഘമാളുകള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സുമേഷ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ സുമേഷും ഭാര്യയും കുഞ്ഞിനെ മടിയില്‍ വെച്ചതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
‘‘നിന്‍െറ കാലിന് മന്താണോ? നിനക്ക് ദേശസ്നേഹമുണ്ടോ’’ എന്നാക്രോശിച്ചായിരുന്നു അസഭ്യവര്‍ഷവും ആക്രമണവുമെന്ന് സുമേഷും കുടുംബവും പറഞ്ഞു. ബാലുശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ബാലുശ്ശേരി: ബാലുശ്ശേരി സന്ധ്യ തിയറ്ററില്‍ സിനിമ കാണാനത്തെിയ കുടുംബത്തെ ദേശീയഗാനസമയത്ത് ഏഴുന്നേറ്റുനിന്നില്ളെന്ന് ആരോപിച്ച് ആക്രമിച്ച ആര്‍.എസ്.എസ് നടപടിയില്‍ ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.