നേമം: നിറമാര്‍ന്ന സിനിമ ജീവിതത്തിന് വിട പറഞ്ഞ് സജീവന് പൊരുതുന്നത് തന്നെയും ഭാര്യയെയും കാര്‍ന്നുതിന്നുന്ന അര്‍ബുദത്തോട്. ആര്‍ട്ട് അസോസിയേറ്റ് ഡയറക്ടറായിരുന്ന സജീവനും (50), ഭാര്യ രമ പ്രഭയും (45) ഗുരുതര രോഗം ബാധിച്ച് ജീവിതം മുന്നോട്ട് നീക്കാനാവാത്ത സ്ഥിതിയിലാണ്. സജീവന് തലച്ചോറിന് ടി.ബിയും ഭാര്യക്ക് അർബുദവുമാണ്.
എന്നു നിന്റെ മൊയ്തീന്, ഹൗ ഓള്‍ഡ് ആര് യു, മഹേഷിന്റെ പ്രതികാരം, പത്തൊന്‍പതാം നൂറ്റാണ്ട്, ടേക്ക് ഓഫ്, ക്യാപ്റ്റന്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്ന കലാകാരനാണ് പയ്യന്നൂര്‍ സ്വദേശി സജീവന്. വെങ്ങാനൂര്‍ സ്വദേശിനി രമ പ്രഭയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായി തിരുമലയിലെ വാടക വീട്ടിലാണ് താമസം. നാലുമാസം മുമ്പ് കണ്ണൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സജീവന് കുഴഞ്ഞുവീണത്.
പരിശോധനയില്‍ തലച്ചോറില്‍ ടി.ബി രോഗം സ്ഥിരീകരിച്ചു. നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇപ്പോള്‍ പൂര്‍ണമായി കിടപ്പിലാണ്. നാലുവര്‍ഷം മുമ്പ് അർബുദം ബാധിച്ച് രമയുടെ ഗര്‍ഭാശയം നീക്കം ചെയ്തിരുന്നു. അടുത്തിടെ തൈറോയ്ഡില്‍ അർബുദം ബാധിച്ച് ശസ്ത്രക്രിയ നടത്തി. സജീവന് കിടപ്പായതോടെ രമയുടെ തുടര്‍ചികിത്സയും മുടങ്ങി. സജീവന് ഏഴ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി. ഇനിയും ചെയ്യാനുണ്ട് മൂന്ന് ശസ്ത്രക്രിയകള്‍. സജീവന് ദീര്‍ഘകാല ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരുസെന്റ് ഭൂമിയോ മറ്റു സമ്പാദ്യങ്ങളോ ഇല്ല ഇവര്‍ക്ക്. പിതാവിന്റെയും മാതാവിന്റെയും രോഗം കാരണം പ്ലസ് ടുവില്‍ ഉന്നത വിജയം നേടിയ ഇളയമകളുടെ പഠനം മുടങ്ങി. മൂത്തമകന് ബിരുദ വിദ്യാർഥിയാണ്. ചികിത്സക്കും മുന്നോട്ടുള്ള ജീവിതത്തിനുമായി സന്മനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് കുടുംബം. രമ പ്രഭയുടെ പേരില്‍ സ്റ്റാച്യു എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67117766318. ഐ.എഫ്.എസ് കോഡ്: SBIN0070028. ഗൂഗ്ള്‍ പേ നമ്പര്‍: 9961338030.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.