പത്താംക്ലാസുകാരി ഗർഭിണിയായ കേസിൽ പിതാവ് അറസ്റ്റിൽ

കൂത്തുപറമ്പ്: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ഗൾഫിലായിരുന്ന ഇയാളെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് കൂത്തുപറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പിനടുത്ത പഞ്ചായത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനി കഴിഞ്ഞദിവസം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പൊലീസ് ചൈല്‍ഡ്‌ ലൈനിൽ വിവരമറിയിക്കുകയും ചൈല്‍ഡ്‌ലൈന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.

പീഡനത്തിനിരയാക്കിയത് പിതാവാണെന്നു കുട്ടി മൊഴി നൽകി. വിദേശത്തേക്കുപോയ ഇയാളെ കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപൂർവം വിളിച്ചുവരുത്തി. ഒരാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്കു മടങ്ങിയത്. നാട്ടില്‍ അടിയന്തര സാഹചര്യമുണ്ടെന്നുപറഞ്ഞ് ബന്ധുവിനെക്കൊണ്ട് ഫോണ്‍ ചെയ്യിച്ചാണ് ഇയാളെ പൊലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Father arrested in case of 10th class girl getting pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.