ഒൻപതുകാരിയെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

കൊല്ലം: കേരളപുരത്ത് ഒൻപതുകാരിയായ മകളെ മദ്യ ലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനാണ് മകളെ മര്‍ദിച്ചത്. ഇയാളെ പൊലീസ് പിടികൂടി.

ഇയാളും കുടുംബവും നെടുവത്തൂരിൽ കേരളപുരത്ത് വാടകകക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയെ അക്രമിക്കുന്നത് കണ്ട ഒൻപത് വയസുള്ള മകൾ അമ്മാവനെ ഫോണിൽ വിവരംഅറിയിച്ചു. ഇതിനാണ് ഒൻപത് വയസുള്ള പെൺകുട്ടിയെ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. സഹോദരിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാള്‍ വെട്ടി. 

പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. ഇയാള്‍ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും മാരാകായുധങ്ങൾ കൊണ്ട് കുടുംബത്തെ ആക്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഏരെ പ്രയാസപ്പെട്ടണ് പൊലീസ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - father attcked 9 year old girl-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.