കൊല്ലം: പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്കശ്ശേരി ഇൻഫന്‍റ് ജീസസ് സ്കൂളിലെ നാലും ഒന്നും ക്ലാസുകളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും.
ജോസിന്‍റെ ഡോക്ടറായ ഭാര്യ ലക്ഷ്മി പി.ജി പഠനത്തിനായി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ജോസിന് എട്ടു വർഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് ഗൾഫിൽ പോവുകയായിരുന്നുവെന്നും സ്ഥിരം മദ്യപാനിയിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.