ചെന്നൈ: സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ഫാത്തിമയുടെ ആത്മഹത്യക്ക് കാരണമായതെന്ന്. മദ്രാസ് െഎ.െ എ.ടി ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്ത ിന് അയച്ചു. നേരത്തെ ഫാത്തിമയുടെ ദുരൂഹ മരണം ഒച്ചപ്പാടായതോടെ കേന്ദ്ര സർക്കാർ മദ്രാസ് െഎ.െഎ.ടിയോട് വിശദീക രണമാവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അന്വേഷണ റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്.
പഠനത്തിൽ ഏറെ മികവ് പുലർത്താറുള്ള വിദ്യാർഥിനിക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് സഹിക്കാനായില്ലെന്നും ഇൗ മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. എഫ്.െഎ.ആറിലെ വിവരങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.
ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിൽ സുദർശൻ പത്മനാഭനടക്കമുള്ള അധ്യാപകരാണ് കാരണക്കാരെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഇവരെക്കുറിച്ച് പരാമർശമില്ല. കേസന്വേഷണം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിൽനിന്ന് സി.ബി.െഎക്ക് കൈമാറിയ സാഹചര്യത്തിലാണ് സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്. കേസന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് അബ്ദുൽലത്തീഫ് മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.