കൊച്ചി: മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തെക്കുറിച്ച് മദ്രാസ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം. ഇക്കാര്യത്തിൽ നിയമോപദേശം തേടി പിതാവ് അബ്ദുൽ ലത്തീഫ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെ സമീപിച്ചു. ഹൈകോടതിയെ ധൈര്യമായി സമീപിക്കാൻ നിർദേശിച്ച ഇന്ദിര, ഹിയറിങ്ങിന് താൻ നേരിട്ട് ഹാജരാവാമെന്ന് ഉറപ്പുനൽകി.
നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിനുകാരണം അധ്യാപകന് സുദര്ശന് പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈൽ നോട്ടിലുണ്ടായിരുന്നു. കോട്ടൂർപുരം പൊലീസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും ഫലപ്രദമായില്ല. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഇതിനിടെ, പിതാവ് ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് കേസന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ടു.
സി.ബി.ഐക്ക് കൈമാറിയെന്നാണ് അമിത് ഷാ അറിയിച്ചത്. സി.ബി.ഐ അന്വേഷണം തുടങ്ങിയെങ്കിലും തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കുടുംബം മദ്രാസ് ഹൈകോടതിെയ സമീപിക്കാനൊരുങ്ങുന്നത്. ഇക്കാര്യം പിതാവും ഇവരുടെ അഭിഭാഷകനായ മുഹമ്മദ് ഷായും ഇന്ദിര ജയ്സിങ്ങിനെ ധരിപ്പിച്ചു. ഉടൻ ഹൈേകാടതിയിൽ ഹരജി നൽകാനാണ് അവരുടെ നിർേദശം. തെൻറ ലോയേഴ്സ് കലക്ടീവ് എന്ന കൂട്ടായ്മയുടെ പൂർണപിന്തുണയും അവർ വാഗ്ദാനം ചെയ്തു. അടുത്തയാഴ്ചതന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.