ഉത്സവകാല സീസൺ: യാത്രക്കാരുടെ കീശ കാലിയാക്കി അധികനിരക്ക്

പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വർധിച്ചതോടെ യാത്രക്കാരെ കൊള്ളയടി തുടർന്ന് റെയിൽവേ. ശബരിമല തീർഥാടനം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ ഉത്സവ സീസണുകൾ അടുത്തതോടെ ട്രെയിനുകളിൽ തിരക്ക് വർധിച്ചു. സാധാരണ സർവിസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത് പ്രത്യേക നിരക്ക്.

നിലവിലുള്ള നിരക്കിന്‍റെ 1.3 മടങ്ങാണ് സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത്. ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് സൗത്ത്-സെൻട്രൽ റെയിൽവെ 18 ജോടി വീക്ക്​ലി പ്രത്യേക ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. ഇവയെല്ലാം അധിക നിരക്കിലാണ് സർവിസ് നടത്തുന്നത്. തിരക്കു സമയത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ടെങ്കിലും അധിക നിരക്ക് വാങ്ങിയിരുന്നില്ല. ഇത്തരം ട്രെയിനുകളിൽ സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.

കോവിഡിനു ശേഷം പാസഞ്ചർ, വീക്കിലി എക്സ്പ്രസ് ട്രെയിനുകൾ പൂർണ തോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം യാത്രക്കാരുടെ ദുരിതം വർധിക്കാൻ കാരണമായത്. കേരള എക്സ്പ്രസ് ഉൾപ്പടെയുള്ള പല ദീർഘദൂര ട്രെയിനുകളിൽ ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടല്ല. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നേരത്തെ ഉണ്ടായിരുന്ന നാല് ജനറൽ കോച്ചുകളിൽ രണ്ടെണ്ണം ഒഴിവാക്കി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കുയർന്നു. ശബരിമല സീസൺ കൂടി ആരംഭിക്കുന്നതോടെ കേരളത്തിലേക്കും ഇവിടെ നിന്നു ഇതര സംസ്ഥാനങ്ങളിലേക്കമുള്ള ട്രെയിനിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായി വർധനവുണ്ടാവും. ഇതോടെ യാത്രദുരിതം ഇനിയും ഇരട്ടിക്കും.

Tags:    
News Summary - Festive season: Indian Railway hike train rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.