തിരുവനന്തപുരം: ശനിയാഴ്ച മരിച്ച രണ്ടുപേരുടേതുൾെപ്പടെ സംസ്ഥാനത്ത് ഏഴ് പനിമരണം കൂടി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. എച്ച് 1എന്‍1 ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരുമാണ് മരിച്ചത്. പകര്‍ച്ചപ്പനിമൂലം ഒരാളും മരിച്ചു. തിരുവനന്തപുരം നാവായിക്കുളം, ഞെക്കാട്, ചേന്നേങ്കാട് സ്വദേശി സുനില്‍ലാല്‍ (40), മലപ്പുറം വഴിക്കടവ് സ്വദേശി സൗദ (46) എന്നിവരാണ് ശനിയാഴ്ച ഡെങ്കപ്പനി ബാധിച്ച് മരിച്ചത്. കൂടാതെ കോഴിക്കോട് തിരുവമ്പാടി ബാലസുബ്രഹ്മണ്യം (62), കാക്കൂര്‍ രാവുണ്ണികുട്ടി നായര്‍ (79), കോട്ടയം എലിക്കുളം ഗീത അജി (38) എന്നിവരുടെ മരണവും ഡെങ്കിപ്പനി കാരണമെന്ന് ആരോഗ്യ വകുപ്പ് ശനിയാഴ്ച സ്ഥിരീകരിച്ചു.
പത്തനംതിട്ട വല്ലന സ്വദേശി വിജയകുമാറിെൻറ (47) മരണമാണ് എച്ച് 1എന്‍1മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച് 1വണ്‍ എന്‍ 1 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. തൃശൂര്‍ ഒല്ലൂക്കര കാര്‍ത്യായനിയാണ് (65) പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചത്. അതേസമയം, 24,188 പേർ ശനിയാഴ്ച മാത്രം പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. അതില്‍ 780 പേരെ കിടത്തിചികിത്സക്ക് പ്രവേശിപ്പിച്ചു. 157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 70 പേര് തിരുവനന്തപുരം ജില്ലയിലാണ്. 239 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. എറണാകുളം (15), ആലപ്പുഴ (12), തൃശൂര്‍ (12), കോഴിക്കോട് (13) ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്. 19 പേര്‍ക്ക് എച്ച് 1വണ്‍ എന്‍ 1 സ്ഥിരീകരിച്ചു. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും ആലപ്പുഴയിൽ മൂന്നുപേർക്കും എറണാകുളത്ത് എട്ടുപേർക്കും വയനാട് നാലുപേർക്കും കാസർകോട്ട് രണ്ടുപേർക്കും എച്ച്1 എൻ1 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.